Latest NewsIndia

വിവി പാറ്റുകള്‍ എണ്ണുന്ന കാര്യത്തില്‍ പ്രതിപക്ഷത്തിന് തിരിച്ചടി

ന്യൂഡല്‍ഹി : ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിങ് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളി. വോട്ടിംഗ് യന്ത്രങ്ങള്‍ ആദ്യം എണ്ണും. വിവി പാറ്റുകള്‍ ആദ്യം എണ്ണിയാള്‍ ഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വിവിപാറ്റില്‍ പൊരുത്തക്കേട് വന്നാല്‍ എല്ലാ വോട്ടുകളും പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

വോട്ടു വ്യത്യാസമുണ്ടായാല്‍ കമ്മീഷന്‍ സ്വീകരിക്കുന്ന നടപടി അറിയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യം തെരഞ്ഞടുപ്പ് കമ്മീഷന്‍ നിരാകരിച്ചാല്‍ കോടതിയെ സമീപിക്കാനും പ്രതിപക്ഷത്തിന് ആലോചനയുണ്ട്. ഇവിഎം ക്രമക്കേട് ശ്രദ്ധയില്‍ പെട്ടാല്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ശക്തമായ പ്രതിഷേധമുയര്‍ത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിഎം കൃത്രിമത്തെക്കുറിച്ചുള്ള വാര്‍ത്തകളില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആശങ്ക അറിയിച്ചു. സുരക്ഷ ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാ ആരോപണങ്ങളെയും തള്ളുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇവിഎം പരാതികള്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button