Latest NewsIndia

മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്ക്

ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ.
കോൺഗ്രസ് നേതാവ് ജി.നിരഞ്ജൻ നൽകിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

ബുധൻ രാത്രി 8 മുതലാണ് വിലക്കുള്ളത്. റാവുവിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുസംബന്ധിച്ച നോട്ടിസ് നൽകി. നടപടിക്ക് കാരണമായ പ്രസംഗത്തിനെതിരെ കെസിആറിന് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നതായി കമ്മിഷൻ അറിയിച്ചു.

മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ നടത്തിയ മോശം പരാമർശങ്ങളാണ് ചന്ദ്രശേഖർ റാവുവിന് തിരിച്ചടിയായത്. നടപടി ആവശ്യപ്പെട്ട് തെലങ്കാന കോൺഗ്രസ് കമ്മിറ്റിയടക്കം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ പരാതി പരിശോധിച്ച ശേഷമാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. റാവു പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ഏപ്രിൽ ആറിനാണ് കെസിആറിന് എതിരെ പരാതി നൽകിയത്. സിർസില്ലയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസിനെതിരെ കെസിആർ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നായിരുന്നു പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button