കൊച്ചി : ഒരു മാസത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ വിധി നാളെയറിയാം.ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ 29 സ്ഥലത്ത് 140 കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നു. രാവിലെ എട്ടിന് തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഒപ്പം സര്‍വീസ് വോട്ടുകളുടെ സ്‌കാനിങ് ആരംഭിക്കും. വോട്ടിംഗ് യന്ത്രത്തിലെ എണ്ണല്‍ രാവിലെ എട്ടരയോടെ ആരംഭിക്കും. 23ന് രാവിലെ എട്ടിന് ശേഷം ലഭിക്കുന്ന തപാല്‍ വോട്ട് പരിഗണിക്കില്ല. യന്ത്രങ്ങളിലെ എണ്ണല്‍ തുടങ്ങുന്നതോടെ സൂചനകള്‍ പുറത്തുവരും.
എക്‌സിറ്റ് പോള്‍ പ്രവചനം എല്ലാ പാർട്ടികൾക്കും ജനങ്ങൾക്കും കൃത്യത വരുത്താത്ത ഒന്നായി മാറിയിരിക്കുകയാണ്. 22,640 പോലീസ് ഉദ്യോഗസ്ഥരെ വോട്ടണ്ണെല്‍ ദിവസം സുരക്ഷയ്ക്കായി നിയോഗിക്കും. വ്യാഴാഴ്ച സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കില്ല. ഉച്ചയോടെ എണ്ണിക്കഴിയുമെങ്കിലും വിവി പാറ്റിലെ രസീതുകള്‍ കൂടി എണ്ണിയ ശേഷം ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. എന്നാല്‍ വോട്ടിങ് യന്ത്രങ്ങളിലെ എണ്ണല്‍ പുരോഗമിക്കുന്ന മുറയ്ക്ക് വിജയി ആരെന്ന് വ്യക്തമാകും.
ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണലിന് പതിനാല് മേശയുണ്ടാകും. ഒരു റൗണ്ട് എണ്ണിക്കഴിഞ്ഞ് ലീഡ് നില തെരഞ്ഞടുപ്പ് കമ്മീഷന്റെയും എന്‍ഐസിയുടെയും പോര്‍ട്ടലിലേക്ക് അപ് ലോഡ് ചെയ്ത ശേഷമെ അടുത്ത റൗണ്ട് എണ്ണു. ആകെ പതിനാല് റൗണ്ടാണ് ഒരു നിയമസഭാ മണ്ഡലത്തിലുള്ളത്. ഒരു ലോക്‌സഭാ മണ്ഡലത്തില്‍ ഒരു റൗണ്ടില്‍ 98 ബൂത്തുകളിലെ വോട്ട് ഒരേ സമയം എണ്ണും
Post Your Comments