KeralaLatest News

സഭാ വ്യാജരേഖാ കേസ്; മൂന്നാം മുറയ്ക്ക് വിധേയനായെന്ന് ആദിത്യന്‍, ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: സിറോമലബാര്‍ സഭാ വ്യാജരേഖാ കേസില്‍ റിമാന്‍ഡിലുള്ള പ്രതി ആദിത്യന്റെ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി വീണ്ടും പരിഗണിക്കും. പൊലീസ് തന്നെ ക്രൂരമായി മര്‍ദിച്ചെന്നും താന്‍ മൂന്നാം മുറയ്ക്ക് വിധേയനായെന്നും ആദിത്യന്‍ മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആദിത്യന്‍ ഇക്കാര്യം മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയത്. കേസിലെ നാലാം പ്രതിയായ ഫാ. ടോണി കല്ലൂക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് ജില്ലാകോടതി പരിഗണിക്കുന്നുണ്ട്.

പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിക്കവേയാണ് ആദിത്യന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് ആദിത്യനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി നിര്‍ദേശിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം ആദിത്യന്റെ വിശദമായ മൊഴി മജിസ്‌ട്രേറ്റ് അടിച്ചിട്ട കോടതിമുറിയില്‍ രേഖപ്പെടുത്തി. 33 പേജുള്ള മൊഴിയാണ് രേഖപ്പെടുത്തിയത്.ആദിത്യനോട് കര്‍ദിനാളിനെതിരെ വ്യാജരേഖ നിര്‍മിക്കാന്‍ നിര്‍ദേശിച്ചത് ഫാ.ടോണികല്ലൂക്കാരനാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ ഒളിവിലാണെന്നും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button