ചെന്നൈ: ടിക്കറ്റ് റദ്ദാക്കലിന് ഈടാക്കുന്ന തുകയിലൂടെ റെയിൽവേയ്ക്ക് കഴിഞ്ഞ മൂന്നരവർഷത്തിനിടെ ലഭിച്ചത് 5,366 കോടി രൂപയുടെ വരുമാനം. 2018-19 സാമ്പത്തികവർഷത്തിൽ 1,852 കോടി രൂപയും 2017-18 വർഷം 1,205 കോടി രൂപയുമാണ് റെയിൽവേയ്ക്ക് ലഭിച്ചത്. ദക്ഷിണ റെയിൽവേയ്ക്ക് 2017-18 വർഷത്തിൽ 176.76 കോടി രൂപയും 2018-2019 ൽ 182 കോടി രൂപയും ലഭിച്ചു. സൗത്ത് സെൻട്രൽ റെയിൽവേ സോണിന് 2018-19 രൂപയും വർഷത്തിൽ 690 കോടി രൂപയുമാണ് ലഭിച്ചത്.
ടിക്കറ്റുകൾ റദ്ദാക്കാൻ ഇരട്ടി നിരക്ക് ഈടാക്കാനും സമയപരിധി കുറയ്ക്കാനും റെയിൽവേ തീരുമാനിച്ചതോടെയാണ് വരുമാനത്തിൽ വർധനവ് ഉണ്ടായത്. യാതൊരു മുതൽമുടക്കുമില്ലാതെയാണ് റെയിൽവേയ്ക്ക് ഇത്രയും വരുമാനം ലഭിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ടിക്കറ്റ് ‘ബുക്ക്’ചെയ്ത് പിന്നീട് റദ്ദാക്കുന്നത് മൂലം ഇനിയും വരുമാനം വർധിക്കുമെന്നും അധികൃതർ പറയുകയുണ്ടായി.
Post Your Comments