
ഹിസാര്‍: കുഴല്‍ കിണറില്‍ ഒന്നരവയസുകാരന്‍ കുടുങ്ങി കിടന്നത് രണ്ട് ദിവസം, അവസാനം കുട്ടിയ്ക്ക് രക്ഷകരായി എത്തിയത് സൈന്യം . 68 അടി താഴ്ചയുള്ള കുഴല്‍ക്കിണറലാണ് ഒന്നര വയസുകാരന്‍ വീണത്.. 48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയെ രക്ഷിക്കാനായത്. ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഹരിയാണയിലെ ഹിസാറിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരമാണ് കുട്ടി അപകടത്തില്‍പ്പെട്ടത്. കുട്ടി സുരക്ഷിതമായിരിക്കുന്നെന്നും ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. കുട്ടി കുടുങ്ങിയ കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് ടണല്‍ നിര്‍മിച്ച് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു. കുഴല്‍കിണറിനുള്ളിലെ കുട്ടിയുടെ ചലനങ്ങള്‍ പ്രത്യേക ക്യാമറ ഉപയോഗിച്ച് നിരീക്ഷിച്ചിരുന്നു.
Post Your Comments