Latest NewsNewsSaudi ArabiaGulf

നഴ്‌സറി സ്‌കൂളില്‍ ബാലന് സ്ഥിരമായി ക്രൂര മര്‍ദ്ദനം : സ്‌കൂള്‍ ജീവനക്കാരി ഒളിവില്‍

റിയാദ് : നഴ്സറി സ്‌കൂളില്‍ ബാലന് സ്ഥിരമായി ക്രൂര മര്‍ദ്ദനം . സംഭവം പുറത്തറിഞ്ഞപ്പോള്‍ സ്‌കൂള്‍ ജീവനക്കാരി ഒളിവില്‍ പോയി. ഇവര്‍ക്കു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സൗദിയിലാണ് സംഭവം. . ബാലനെ അടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. സ്‌കൂള്‍ ജീവനക്കാരിക്കെതിരെ കേസെടുക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശം നല്‍കി.

കുട്ടിയെ സ്‌കൂള്‍ ജീവക്കാരി അടിക്കാറുണ്ടെന്ന് ഇതേ സ്‌കൂളിലെ മറ്റൊരു ജീവനക്കാരിയാണ് രക്ഷിതാക്കളെ ഫോണിലൂടെ അറിയിച്ചത്. തുടര്‍ന്ന് കുട്ടിയെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഈ ജീവനക്കാരി ചിത്രീകരിച്ച് നല്‍കി. ഈ വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. സംഭവത്തില്‍ നിജസ്ഥിതി അന്വേഷിച്ച് നടപടിയെടുക്കാന്‍ പ്രോസിക്യൂഷന്‍ നിര്‍ദേശം നല്‍കി. ലൈസന്‍സില്ലാതെയാണ് നഴ്‌സറി സ്‌കൂള്‍ പ്രവര്‍ത്തിച്ചതെന്ന് അധികൃതരുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ പിതാവ് നഴ്‌സറിക്കും ജീവനക്കാരിക്കുമെതിരെ പരാതി നല്‍കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button