KeralaLatest NewsNews

കുഴൽക്കിണറിനുള്ളില്‍ കത്തുന്ന വാതകം: ആശങ്കയോടെ നാട്ടുകാര്‍

ആലപ്പുഴ•നാട്ടുകാരെ ആശങ്കയിലാക്കി കുഴൽക്കിണറിനുള്ളില്‍ നിന്ന് കത്തുന്ന വാതകം പുറത്തുവരുന്നു. വടക്കനാര്യാട് കൃഷ്ണപിള്ള ജംക്‌ഷന് സമീപം തെക്കേപറമ്പിൽ ജിജിമോന്റെ വീടിനു സമീപം കുഴൽക്കിണർ നിർമാണത്തിനിടയിലാണു വാതകം ഉയരുന്നത്. 10 മീറ്റർ കുഴിച്ചപ്പോൾ തന്നെ വാതകമുണ്ടായതിനാൽ നാട്ടുകാർ ആശങ്കയിലാണ്.

കുഴൽക്കിണറിനുള്ളിൽനിന്നു കത്തുന്ന വാതകം വരുന്നത് അസാധാരണമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.ഭൂമിക്കടിയിൽ ലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപു രൂപപ്പെട്ട വാതകങ്ങൾ ഇത്തരത്തിൽ പുറത്തു വരാറുണ്ട്. ഏതാനും ആഴ്ചയ്ക്കുള്ളിൽ ഈ പ്രതിഭാസം അവസാനിക്കുമെന്നും വിദഗ്ധർ പറയുന്നു.

ഇവിടെ നിന്ന് ഒരു കിലോമീറ്ററോളം അകലെ കലവൂർ വോൾഗ ജംക്‌ഷനു കിഴക്ക് എം.എം.രാജുവിന്റെ വീട്ടിൽ 3 മാസം മുൻപ് ഇത്തരത്തിൽ വാതകം കണ്ടെത്തിയിരുന്നു.

2011ൽ ആലപ്പുഴ ആറാട്ടുവഴിയിലെ വീട്ടിൽ ഇത്തരത്തിൽ സംഭവിച്ചിരുന്നു. കുഴൽക്കിണറിനെ സ്റ്റൗവുമായി ബന്ധിപ്പിച്ചു കുറച്ചു ദിവസം വീട്ടുകാർ വാതകം പാചകത്തിന് ഉപയോഗിച്ചതു വാർത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button