മുംബൈ: ലക്ഷക്കണക്കിന് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോർട്ട്. ഇന്‍ഫ്ലുവൻസര്‍മാരുടേയും സെലിബ്രിറ്റികളുടെയും ബ്രാൻഡ് അക്കൗണ്ടുകളുടെയും വിവരങ്ങളാണ് പരസ്യമായത്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ അക്കൗണ്ട് ഉടമകളുടെ ബയോ, പ്രൊഫൈല്‍ പിക്ചര്‍, ഫോളോവര്‍മാരുടെ എണ്ണം, ഇമെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍ കൂടാതെ രഹസ്യമാക്കി വെച്ചിരുന്ന മറ്റ് വിവരങ്ങളും പുറത്തായിട്ടുണ്ട്. 4.9 കോടിയിലധികം വിവരങ്ങള്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുംബൈയിലെ Chtrbox എന്ന സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് സ്ഥാപനം ശേഖരിച്ചുവെച്ച വിവരങ്ങളാണ് പുറത്തായത്. ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കും സെലിബ്രിറ്റികള്‍ക്കും പണം നല്‍കി പോസ്റ്റുകള്‍ നല്‍കിയിരുന്ന സ്ഥാപനമാണിത്. വാര്‍ത്ത പുറത്തുവിട്ട ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ടര്‍മാര്‍ ബന്ധപ്പെട്ടതിന് തൊട്ടുപിന്നാലെ ഈ വിവരശേഖരം Chtrbox അധികൃതര്‍ ഓഫ്‌ലൈന്‍ ആക്കിമാറ്റിയിട്ടുണ്ട്.
Post Your Comments