മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനവും ഓഹരിവിപണി ആരംഭിച്ചത് നേട്ടത്തിൽ. സെന്‍സെക്‌സ് 104 പോയിന്റ് ഉയര്‍ന്ന് 39457ലും നിഫ്റ്റി 28 പോയിന്റ് ഉയർന്നു 11857ലുമായിരുന്നു വ്യാപാരം. അദാനി പോര്‍ട്ട്, ഡോ. റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ, ഭാരതി ഇന്‍ഫ്ര എന്നീ ഓഹരികള്‍ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, ബിപിസിഎല്‍, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ടിസിഎസ്, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്, അസ്ട്രല്‍ പോളി, ധാംപൂര്‍ ഷുഗര്‍, ഫിലിപ്പ് കാര്‍ബണ്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Post Your Comments