കുവൈറ്റ് സിറ്റി : ഗള്‍ഫ് മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആറ് മാസത്തേയ്്കുള്ള ഭക്ഷണവും വെള്ളവും മരുന്നുകളും കരുതിവെച്ച് കുവൈറ്റ് മന്ത്രാലയം. യുദ്ധമുണ്ടായാല്‍ ജനങ്ങള്‍ക്ക് റേഡിയേഷന്‍ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകള്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രി ഡോ.ഷെയ്ഖ് ബാസില്‍ അസ്സ്വബാഹ് ആണ് ഇക്കാര്യം പറഞ്ഞത്. ആരോഗ്യ സേവനവുമായി ബന്ധപ്പെട്ട എന്ത് പ്രശ്നങ്ങള്‍ക്കും അടിയന്തര പരിഹാരം നല്‍കുമെന്നും എത്രയും പെട്ടെന്ന് തന്നെ കൂടുതല്‍ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
യുദ്ധത്തിന് ഏതെങ്കിലും തരത്തില്‍ സാധ്യതയുണ്ടെങ്കില്‍ സ്വദേശികളും വിദേശികളുമായ എല്ലാ രാജ്യവാസികള്‍ക്കും ആവശ്യമായ റേഡിയേഷന്‍ സംരക്ഷണ മരുന്നുകള്‍ വിതരണം ചെയ്യുമെന്നും റേഡിയേഷന്‍ സംരക്ഷണ സെക്ടറുകള്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍-അമേരിക്ക, ഇറാന്‍-സൗദി രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രശ്നങ്ങളെ തുടര്‍ന്നാണ് ഗള്‍ഫ് മേഖല കലുഷിതമായിരിക്കുന്നത്. ഇതോടെ എല്ലാരാഷ്ട്രങ്ങളും യുദ്ധത്തെ മുന്നില്‍കണ്ട് ഭക്ഷണവും കുടിവെള്ളവും ശേഖരിച്ച് തുടങ്ങി.. അതേസമയം, ഒരു യുദ്ധത്തിന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും കുവൈറ്റിനും മറ്റു രാഷ്ട്രങ്ങള്‍ക്കും സമാധാനവും സന്തോഷവും ഉണ്ടാകട്ടെ എന്നും ശൈഖ് ബാസില്‍ ആശംസിച്ചു.
Post Your Comments