ന്യൂഡല്‍ഹി: താന്‍ കൊല്ലപ്പെടണമെന്ന് ആഗ്രഹിക്കുന്നത് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനല്ല പ്രധാനമന്ത്രി നരേന്ദ്രമോഡിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ബിജെപി നേതാവ് വിജയ് ഗോയലിനുള്ള മറുപടിയുമായിട്ടാണ് കെജ്രിവാള് രംഗത്ത് എത്തിയത്. നേരത്തേ ഇന്ദിരാഗാന്ധിയെ പോലെ ഒരിക്കല്‍ താനും സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈ കൊണ്ട് കൊല്ലപ്പെട്ടേക്കാമെന്ന് കഴിഞ്ഞ ദിവസമാണ് കെജ്രിവാള് പറഞ്ഞത്.
സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ കൊണ്ട് ബിജെപി അത് നിറവേറ്റുമെന്നും പറഞ്ഞിരുന്നു. പഞ്ചാബിലെ ഒരു ന്യൂസ് ചാനലിനോടാണ് കെജ്രിവാള് ഇങ്ങിനെ പറഞ്ഞത്. എന്നാൽ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ തന്നെ കെജ്രിവാള് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നെന്ന് ഗോയല്‍ പറഞ്ഞിരുന്നു.
Post Your Comments