ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ എം.എല്‍.എയെയും അനുയായികളെയും തീവ്രവാദികൾ വെടിവച്ച് കൊന്നു. രണ്ട് പോലീസുകാരടക്കം എം.എല്‍.എയുടെ ഒപ്പമുണ്ടായിരുന്നവരും കൊല്ലപ്പെട്ടു. പതിനൊന്ന് പേരും തത്സക്ഷണം കൊല്ലപ്പെട്ടു. തിരാപ് ജില്ലയിലെ ബോഗാപാണി ഗ്രാമത്തില്‍ വച്ചാണ് എം.എല്‍.എയുടെ വാഹനത്തിനെതിരെ ആക്രമണമുണ്ടായത്.
എന്‍.എസ്.സി.എന്‍ (ഐ.എം) തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്നവരാണ് ഖോന്‍സ വെസ്റ്റിലെ സിറ്റിംഗ് എം.എല്‍.യും നിലവില്‍ നിയമസഭയിലേക്ക് മത്സരിക്കുന്ന എന്‍.പി.പി സ്ഥാനാര്‍ത്ഥിയുമായ തിരോങ് അബോഹിനെ വെടിവച്ച് കൊന്നത്. അരുണാചല്‍ പ്രദേശിലെ തിരാപ് ജില്ലയിലാണ് സംഭവം. അസമില്‍ നിന്ന് തന്റെ മണ്ഡലത്തിലേക്കുള്ള യാത്രാമദ്ധ്യേയാണ് തിരോങ് കൊല്ലപ്പെട്ടത്.എന്‍.പി.പി മുഖ്യമന്ത്രിയും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് കെ. സാംഗ്മ എം.എല്‍.എയുടെ കൊലപാതകത്തെ അപലപിച്ചു.
തിരോങ് അബോഹിന്റെ കൊലപാതകം ഞെട്ടിക്കുന്നതും അതീവ ദുഃഖകരവുമാണെന്ന് കോണ്‍റാഡ് ട്വീറ്റ് ചെയ്തു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും അടിയന്തരമായി ഇടപെടണമെന്നും സാംഗ്മ ട്വീറ്റ് ചെയ്തു.
Post Your Comments