ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക തീയതികൾ പുറത്തുവന്നതോടെ കടുത്ത ആവേശത്തിലാണ് ഓരോ മുന്നണികളും. ശക്തമായ മത്സരങ്ങൾ കാഴ്ചവെക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഇക്കുറിയും തിരഞ്ഞെടുപ്പിനായി ഒരുങ്ങി കഴിഞ്ഞു. വടക്കു കിഴക്കൻ മേഖലയിൽ ഏവരും ഉറ്റുനോക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് അരുണാചൽ പ്രദേശ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇവിടെ നടക്കാറുള്ളത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 19-നാണ് അരുണാചൽ പ്രദേശ് ജനവിധി തേടുന്നത്.
അരുണാചൽ പ്രദേശിൽ രണ്ട് ലോക്സഭാ മണ്ഡലങ്ങളാണ് ഉള്ളത്. അരുണാചൽ വെസ്റ്റ്, അരുണാചൽ ഈസ്റ്റ് എന്നീ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഏപ്രിൽ 19ന് നടക്കുക. ഒന്നാം ഘട്ടത്തിൽ തന്നെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കും. ജൂൺ നാലിനാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. ഇത്തവണ അരുണാചൽ വെസ്റ്റ് മണ്ഡലത്തിൽ നിന്ന് നിബാം തുകി (I.N.D.I.A), കിരൺ റെജ്ജു( NDA) റൂഹി ടാങ്ജുങ് (JD(U)) എന്നിവരാണ് മത്സരിക്കുന്നത്. അതേസമയം, അരുണാചൽ ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് ബോസിറാം സിറാം (I.N.D.I.A), ടാപിർ ഗോ (NDA) എന്നിവരും മത്സരിക്കും.
Post Your Comments