KeralaLatest News

കര്‍ദ്ദിനാളിനെ പ്രതിയാക്കിയ വ്യാജരേഖ കേസ് : ഫാദര്‍ ടോണി കല്ലൂക്കാരന്റെ ഓഫീസില്‍ പൊലീസ് പരിശോധന : പള്ളിയില്‍ കൂട്ടമണിയടിച്ച് വിശ്വാസികളുടെ പ്രതിഷേധം

അങ്കമാലി : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതിയായ സിറോ മലബാര്‍സഭ വ്യാജരേഖാക്കേസുമായി ബന്ധപ്പെട്ട് ഫാദര്‍ ടോണി കല്ലൂക്കാരന്റെ പള്ളി ഓഫീസില്‍ പൊലീസ് പരിശോധന നടത്തി.
പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ കൂട്ടമണിയടിച്ച് പ്രതിഷേധിച്ചി. മുരിങ്ങൂര്‍ സാന്‍ജോസ് പള്ളി വികാരിയാണ് ഫാദര്‍ ടോണി കല്ലൂക്കാരന്‍. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ കൂട്ടമണിയടിച്ച് പ്രതിഷേധിക്കുകയാണ്.

സിറോമലബാര്‍ സഭയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചത് ഫാദര്‍ കല്ലൂക്കാരന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. വ്യാജരേഖ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത ആദിത്യന്‍ ,ഫാദര്‍ ടോണി കല്ലൂക്കാരന് കേസില്‍ പങ്കുള്ളതായി പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പള്ളി ഓഫീസ് പരിശോധിക്കുന്നതിന് പൊലീസ് ഒരുങ്ങിയത്.

അതേസമയം കര്‍ദ്ദിനാളിനെതിരെയുള്ളത് വ്യാജരേഖയല്ലെന്നും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നായും ആരോപിച്ച് അങ്കമാലി രൂപത രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button