Latest NewsKeralaIndia

12 ദിവസത്തെ വിദേശ പര്യടനത്തിന് ശേഷം മുഖ്യമന്ത്രി കേരളത്തിൽ

ജനീവ, നെതർലന്റ്, സ്വിറ്റ്സർലന്റ്, പാരീസ് എന്നിവടങ്ങളിലാണ് മുഖ്യമന്ത്രിയും സംഘവും സന്ദർശനം നടത്തിയത്

തിരുവനന്തപുരം: 12 ദിവസം നീണ്ടു നിന്ന യൂറോപ്യൻ സന്ദശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ മൂന്നരയോടെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. കഴിഞ്ഞ എട്ടിനായിരുന്നു മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ടോം ജോസും ഉൾപ്പെടുന്ന സംഘം വിദേശത്തേക്ക് പോയത്. ജനീവ, നെതർലന്റ്, സ്വിറ്റ്സർലന്റ്, പാരീസ് എന്നിവടങ്ങളിലാണ് മുഖ്യമന്ത്രിയും സംഘവും സന്ദർശനം നടത്തിയത്.

മുഖ്യമന്ത്രി ഇല്ലാത്തതിനാൽ മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല. നാളെ മന്ത്രിസഭാ യോഗം ചേരും. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം 27 വരെ നിലനിൽക്കുന്നുണ്ട്. അതിനാൽ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകില്ല. 27 ന് നിയമസഭാ സമ്മേളനം ആരംഭിക്കും.പ്രളയ പുനനിർമ്മാണത്തിനുള്ള നടപടികൾ നടത്താതെ വിദേശ സന്ദർശനം നടത്തിയ മുഖ്യമന്ത്രിയുടെ സന്ദർശനത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷപാർട്ടികൾ ഉയർത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button