Latest NewsIndia

എക്സിറ്റ് പോളുകൾക്ക് പോലും പ്രവചനാതീതമായി കേരളത്തിലെ എൻ ഡി എ ഫലങ്ങൾ.

പുറത്ത് വന്ന ഏഴു സര്‍വ്വേകളിലും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് വ്യക്തമാക്കുന്നു.

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ച്‌ മിക്ക എക്‌സിറ്റ് പോളുകളും. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18, ടുഡേയ്‌സ് ചാണക്യ, ഇന്ത്യാ ടുഡേ, റിപ്പബ്ലിക്, സീ ന്യൂസ് തുടങ്ങിയ ചാനലുകളെല്ലാം തന്നെ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് പ്രവചിക്കുന്നു. പുറത്ത് വന്ന ഏഴു സര്‍വ്വേകളിലും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് വ്യക്തമാക്കുന്നു.

എന്നാൽ അക്കൗണ്ട് തുറക്കുന്നത് തിരുവനന്തപുരത്തെന്ന് ചില സർവേകൾ പറയുമ്പോൾ മറ്റു ചിലവ പത്തനംതിട്ടയിലാണ് അക്കൗണ്ട് തുറക്കുക എന്നാണ് പ്രവചിക്കുന്നത്.പത്തനംതിട്ടയില്‍ ബിജെപി ജയിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് എന്‍ഡിഎ ജയിക്കുമെന്നാണ് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്. എന്‍ഡിഎ ഒരു സീറ്റില്‍ ജയിക്കുമെന്ന് ന്യൂസ് 18 നും, ടുഡേയ്‌സ് ചാണക്യയും റിപ്പബ്ലിക് ചാനലുകള്‍ പ്രവചിക്കുന്നു.

അതെ സമയം കേരളത്തിൽ മൂന്ന് സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്ന് ന്യൂസ് നേഷന്‍ പുറത്തു വിട്ട എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു.. ഏതായാലും എക്സിറ്റ് പോളുകൾക്ക് പോലും പ്രവചിക്കാൻ കഴിയാത്ത തരത്തിലാണ് ഇത്തവണ എൻ ഡി എ കേരളത്തിൽ പ്രവർത്തനം കാഴ്ച വെച്ചിരിക്കുന്നത്.മലബാറിലടക്കം പല ശക്തികേന്ദ്രങ്ങളിലും ഇടതുപക്ഷം തിരിച്ചടി നേരിടുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തൽ..

shortlink

Related Articles

Post Your Comments

Related Articles


Back to top button