സാന്‍ഫ്രാന്‍സിസ്‌കോ: വാവേയ്ക്ക് അമേരിക്കന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ വ്യവസായ നിയന്ത്രണം വീണ്ടും കടുപ്പിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വാവേയ്ക്ക് നല്‍കി വന്നിരുന്ന ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ പിന്തുണ പിന്‍വലിക്കാന്‍ ഗൂഗിള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് സൂചന. ഇതോടെ വാവേ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകള്‍ ലഭിക്കില്ല. ആന്‍ഡ്രോയിഡ് പിന്തുണ വാവേ ഫോണുകള്‍ക്ക് നഷ്ടമാകുന്നതോടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ ഇത് ബാധിക്കും. വരാനിരിക്കുന്ന വാവേ ഫോണുകളില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നുള്ള ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപിന്റെ അനുമതിയോടെ അമേരിക്കന്‍ വാണിജ്യ വകുപ്പ് വാവേ ടെക്‌നോളജീസിനേയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള അനുബന്ധ സ്ഥാപനങ്ങളേയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
Post Your Comments