ലത്വേനിയ: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ഭീമന്മാരായ ഷവോമിക്കെതിരെ ഗൗരവമായ വെളിപ്പെടുത്തലുമായി ലത്വേനിയന്‍ സര്‍ക്കാര്‍ രംഗത്ത്. ഷവോമി ഫോണുകളില്‍ ചില ഉൾക്കളികള്‍ ഉള്ളതായി ലത്വേനിയന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്‍ററിന്റെ കണ്ടെത്തലിൽ പറയുന്നു. ചൈനീസ് കമ്പനികളുടെ ഫോണില്‍ എല്ലാം പ്രശ്നങ്ങളാണെന്നാണ് ഇവരുടെ കണ്ടെത്തൽ. ചൈനീസ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്പുകളെക്കുറിച്ചും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോർത്തുന്നത് സംബന്ധിച്ചുമാണ് പ്രധാന ആരോപണം.
ഷവോമി, ഹുവാവി ഫോണുകളുടെ ഉപയോഗം ഉടൻ നിര്‍ത്തണം എന്ന തരത്തിൽ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്‍റര്‍ ലത്വേനിയ നൽകുന്ന മുന്നറിയിപ്പിന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ പ്രധാന്യമാണ് നല്‍കുന്നത്. ലത്വേനിയന്‍ കണ്ടെത്തല്‍ ഗൗരവത്തോടെ കാണുന്നുവെന്ന് അമേരിക്ക അറിയിച്ചു. ഇത് സംബന്ധിച്ച് യുഎസ് പ്രസിഡന്‍റ് ബൈഡന്‍റെ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സുല്ലിവന്‍ ലത്വേനിയന്‍ പ്രധാനമന്ത്രി ഇന്‍ഗ്രിഡ സിമോണിയെറ്റിയുമായി ചർച്ച നടത്തിയിരുന്നു.
ഇന്‍ബില്‍റ്റായി ചെയ്ത പ്രോഗ്രാമിംഗിലൂടെ ഷവോമി ഫോണില്‍ ചില സെര്‍ച്ചുകള്‍ നടത്തുന്നത് നിരോധിക്കുന്നുവെന്നാണ് ഷവോമി ഫോണുകള്‍ക്കെതിരെ ലത്വേനിയന്‍ ഗവേഷകര്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം. ഇത് പ്രഥമികമായി കണ്ടെത്തിയത് ചില ചൈനീസ് വാക്കുകള്‍ നിരോധിക്കുന്നു എന്ന നിലയിലാണ്. ലത്വേനിയയില്‍ വിറ്റ ചില ചൈനീസ് നിര്‍മ്മിത ഫോണുകളില്‍. ‘ലോംഗ് ലീവ് തായ്വാന്‍ ഇന്‍ഡിപെന്‍ഡന്‍സ്’, ഫ്രീ തിബറ്റ്’, ഡെമോക്രാറ്റിക്ക് മൂമെന്‍റ്’ എന്നിവ സെര്‍ച്ച് ചെയ്യാന്‍ കഴിയില്ല. നിലവിൽ ചൈനീസ് ഭാഷയിലാണ് തടസ്സം നേരിടുന്നതെങ്കിലും ഫോണ്‍ ഉപയോഗിക്കുന്നയാള്‍ അറിയാതെ ഏത് ഭാഷയിലും ഇത്തരം ഇടപെടല്‍ നടക്കും എന്നാണ് ലത്വേനിയന്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.
അതേ സമയം ലത്വേനിയന്‍ സർക്കാരിന്റെ ആരോപണം നിഷേധിച്ച് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമി രംഗത്ത് വന്നു. ഉപയോക്താവിന്‍റെ ഡാറ്റ ഉപയോഗത്തില്‍ ഒരുതരത്തിലും ഇടപെടുന്നില്ലെന്ന് പറഞ്ഞ കമ്പനി ഷവോമി ഫോണുകള്‍ യൂറോപ്യന്‍ യൂണിയന്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ പ്രകാരം നിര്‍മ്മിക്കുന്നവയാണെന്ന് വ്യക്തമാക്കി.
Phones sold in Europe by China’s Xiaomi Corp have a built-in ability to detect and censor terms such as “Free Tibet”, “Long live Taiwan independence” or “democracy movement”, Lithuanian government has discovered https://t.co/rKvOH1sE7q
— Anne Applebaum (@anneapplebaum) September 22, 2021
Post Your Comments