മസ്‌കറ്റ്: ഒമാനില്‍ പെയ്ത കനത്ത മഴയില്‍ ഒരാള്‍ മരിച്ചു. ആറു പേരെ കാണാതായി. വാദിയിലാണ് ഒരു കുടുംബത്തിലെ അംഗങ്ങളായ ആറ് പേരെ കാണാതായത്. ഇവര്‍ ഹൈദരാബാദ് സ്വദേശികളാണ്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ഒമാന്‍ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.
ന്യൂനമര്‍ദ്ദം രൂപപെട്ടതിനാല്‍ ഒമാനില്‍ പെയ്യുന്ന കനത്ത മഴ മൂലം, പ്രധാന നിരത്തുകളും തോടുകളും, ജലക്കെട്ടുകളും കരകവിഞ്ഞു ഒഴുകിയത് കാരണം നിരവധി അപകടങ്ങള്‍ ആണ് വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട് ചെയ്യപെട്ടത്. ദക്ഷിണ ശര്‍ഖിയയിലെ വാദി ബാനി കാലിദില്‍ ഉണ്ടായ വെള്ളപ്പാച്ചിലില്‍ അകപെട്ട രണ്ടു ഒമാന്‍ സ്വദേശികളെ രക്ഷപെടുത്തിയെങ്കിലും ആശുപത്രിയില്‍ എത്തിയശേഷം ഒരാള്‍ മരണമടയുകയുണ്ടായി.
വാരാന്ത്യമായതിനാല്‍ വിനോദ സഞ്ചാര കേന്ദ്ര മായ വാദി ബാനി ഖാലിദില്‍ എത്തിയ ഹൈദരാബാദി സ്വദേശികളാണ് ഒഴുക്കില്‍ അകപെട്ട ഇന്ത്യക്കാര്‍. ഇബ്ര ‘ ഇബിന്‍ അല്‍ ഹൈതം ‘ ഫര്‍മസിയില്‍ , ഫര്‍മസിസ്‌റ് ആയി ജോലി ചെയ്തു വരുന്ന സര്‍ദാര്‍ ഫസല്‍ അഹമ്മദ് പത്താന്റെ ഭാര്യയും മൂന്നു മക്കളും മാതാപിതാക്കളും ആണ് ഒഴുക്കില്‍പ്പെട്ടത്. ഫസല്‍ അഹമ്മദ് പത്താന്‍ മാത്രം ഒഴുക്കില്‍ നിന്നും രക്ഷപെട്ടു. ശക്തമായി ഒഴുകിയെത്തിയ വെള്ള പാച്ചിലില്‍ അകപെട്ട 12 പേരടങ്ങുന്ന മറ്റൊരു സ്വദേശി കുടുംബത്തെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് വിഭാഗം രക്ഷപെടുത്തി. പ്രദേശത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് റോയല്‍ ഒമാന്‍ പോലീസ് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Post Your Comments