നെടുങ്കണ്ടം : ഇടുക്കിയിലും പരിസരപ്രദേശങ്ങളിലും കള്ളനോട്ട് വ്യാപകമാകുന്നു. ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള 500 ന്റെ നോട്ടുകളാണ് വ്യാപകമായത്. കള്ളനോട്ടുകളുമായി നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത തമിഴ്‌നാട് സ്വദേശികളായ അരുണ്‍കുമാറും ഭാസ്‌കരനും തൂക്കുപാലം മാര്‍ക്കറ്റിലെ കടകളില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ മാറിയെടുത്തു. 500 രൂപയുടെ 15 കള്ളനോട്ടുകളാണു പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ അരുണ്‍കുമാറിനെ മാത്രമാണു അറസ്റ്റ് ചെയ്തത്.
ഭാസ്‌കരന്‍ രക്ഷപ്പെട്ടു. അന്ധരായവര്‍ക്കു നോട്ട് തിരിച്ചറിയാനുള്ള ബ്രെയില്‍ ലിപിയടക്കം പിടിച്ചെടുത്ത നോട്ടുകളുടെ വശങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ചകളില്‍ തിരക്കേറിയ തൂക്കുപാലം ചന്തയില്‍ സംഘം കൂടുതല്‍ നോട്ടുകള്‍ മാറിയെടുത്തുവെന്നും പൊലീസ് സംശയിക്കുന്നു. 3 കടകളില്‍ ഭാസ്‌കരനും, അരുണ്‍കുമാറുമെത്തി നോട്ട് മാറിയെടുത്തെന്നും പൊലീസ് കണ്ടെത്തി.
ഇവിടെ എത്തി സമാനമായ രീതിയില്‍ കള്ളനോട്ട് മാറിയെടുത്ത സംഭവങ്ങള്‍ ഇതിനു മുന്‍പും നടന്നിട്ടുണ്ട്. ഒരേ സീരിയല്‍ നമ്പരില്‍ ഒന്നിലധികം നോട്ടുകളാണ് അരുണ്‍കുമാറിന്റെയും ഭാസ്‌കരന്റെയും താമസ സ്ഥലത്തു നിന്നും പൊലീസ് കണ്ടെത്തിയത്. കൃത്യതയോടെ നിര്‍മിച്ച നോട്ട് ശ്രദ്ധിച്ച് കൈകാര്യം ചെയ്താല്‍ മാത്രമേ കള്ളനോട്ടാണോയെന്നു കണ്ടെത്താന്‍ കഴിയൂ
Post Your Comments