തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കഴിഞ്ഞ വര്‍ഷത്തെ രണ്ടു ഗഡു ക്ഷാമബത്ത കുടിശ്ശിക ഈയാഴ്ച്ചയും നൽകിയില്ല. ശമ്പളവിതരണത്തിനുള്ള സ്പാര്‍ക്കിലും പെന്‍ഷന്‍ വിതരണത്തിനുള്ള പ്രിസം സോഫ്റ്റ് വെയറിലുമുണ്ടായ സാങ്കേതിക തകരാറാണ് ഇതിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ സാമ്പത്തിക നേട്ടത്തിനായി ഓരോ കാരണങ്ങൾ പറഞ്ഞ് ഡി.എ നൽകുന്നത് വീണ്ടും മാറ്റിവെച്ചുവെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നത്.
പുതുക്കിയ ഡി.എ ഉള്‍പ്പെടുത്തി ഇൗ മാസം ശമ്പളവും പെന്‍ഷനും നല്‍കിയെങ്കിലും കുടിശ്ശിക നല്‍കിയിരുന്നില്ല. 1703 കോടി രൂപയാണ് കുടിശികയായി വിതരണം ചെയ്യാനുള്ളത്. മേയ് 15 മുതല്‍ മൂന്ന് ദിവസങ്ങളിലായി എല്ലാവര്‍ക്കും കുടിശിക പണമായി നല്‍കുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്.
Post Your Comments