ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചു.
ക്ഷാമബത്തയില്‍ നാലുശതമാനത്തിന്റെ വര്‍ധന വരുത്താന്‍ കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്.
Read Also: ‘ഇത് കേരളമാണ്, ഇവിടെ ഇതൊരു നിത്യസംഭവമാണ്’: മുരളി തുമ്മാരക്കുടി
ഉത്സവസീസണില്‍ 47.68 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക. 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യം ലഭിക്കും. അടുത്ത മാസങ്ങളില്‍ ലഭിക്കുന്ന ശമ്പളത്തിന്റെ കൂടെ കഴിഞ്ഞ മാസങ്ങളിലെ കുടിശ്ശിക ചേര്‍ത്ത് നല്‍കും.
എല്ലാവര്‍ഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ് കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത പരിഷ്‌കരിക്കുന്നത്. എന്നാല്‍, തീരുമാനം സാധാരണയായി മാര്‍ച്ച്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഉണ്ടാകാറ്. നേരത്തെ മാര്‍ച്ചിലാണ് ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ 34 ശതമാനമാണ് ക്ഷാമബത്ത. പുതിയ പരിഷ്‌കരണത്തോടെ, ക്ഷാമബത്ത 38 ശതമാനമായി ഉയരും.
Post Your Comments