പഞ്ചാബ് മുഖ്യമന്ത്രിയായ അമരീന്ദർ സിങ്ങും മറ്റൊരു കോൺഗ്രസ്സ് നേതാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ നവജ്യോതി സിംഗ് സിദ്ദുവും തമ്മിലുള്ള വാക് പോര് മുറുകുന്നു. ഏറ്റവുമൊടുവിലത്തെ പ്രസ്താവന അമരീന്ദർ സിംഗിന്റേതാണ്. തന്നെ താഴെയിറക്കി പകരം മുഖ്യമന്ത്രിയാകാനാണ് സിദ്ദുവിന്റെ ശ്രമമെന്ന് അമരീന്ദർ കുറ്റപ്പെടുത്തി.തിരഞ്ഞെടുപ്പ് നടക്കുന്നതിനു തലേദിവസം തന്നെ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ഈ ആഗ്രഹം മനസ്സിൽ വെച്ചാണെന്നും സിദ്ദുവിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ തന്റെ ഭാര്യക്ക് ചണ്ഡിഗഡ്ഡ് മണ്ഡലത്തിൽ സീറ്റ് നിക്ഷേധിച്ചതിനു പിന്നിൽ അമരീന്ദർ സിംഗാണെന്നു സിദ്ധു കുറ്റപ്പെടുത്തിയിരുന്നു.
Post Your Comments