KeralaLatest NewsElection NewsElection 2019

കേരളം ആർക്കൊപ്പം ? എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

തിരുവനന്തപുരം : ഏവരും കാത്തിരുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വരുമ്പോൾ  കേരളത്തില്‍  യുഡിഎഫ് വൻ തരംഗമുണ്ടാക്കുമെന്നു വിവിധ സർവ്വേകൾ വ്യക്തമാക്കുന്നു. ഇന്ത്യാ ടുഡെ എക്സിറ്റ് പോൾ ആകെയുള്ള 20 സീറ്റിൽ 15 മുതൽ 16 വരെ സീറ്റ് വരെ യുഡിഎഫ് നേടുമെന്ന് പ്രവചിക്കുന്നു.പരമാവധി അഞ്ച് സീറ്റ് വരെ മാത്രമേ ഇടത് മുന്നണി നേടൂവെന്നും ബിജെപിക്ക് കിട്ടാവുന്നത് പരമാവധി ഒരു സീറ്റാണെന്നും ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. ടൈംസ് നൗവും കേരളത്തിൽ യുഡിഎഫിന് 15 സീറ്റെന്ന് പ്രവചിക്കുന്നു. ഇടതുമുന്നണി നാലും ബിജെപി ഒരു സീറ്റും നേടുമെന്ന് പ്രവചനം

ന്യൂസ് നേഷൻ സർവേ പ്രകാരം യുഡിഎഫ് 11 മുതൽ 13 വരെ സീറ്റുകൾ നേടുമെന്ന് പ്രവചനം. എൽഡിഎഫ് 5 മുതൽ 7 വരെയും എൻഡിഎ ഒന്ന് മുതൽ മൂന്ന് വരെ സീറ്റുകൾ നേടി അക്കൗണ്ട് തുറക്കുമെന്നും പ്രവചനം. ന്യൂ 24 ടുഡേയ്സ് ചാണക്യ സർവേയിൽ എൻഡിഎ ഒരു സീറ്റും നേടില്ലെന്നു പ്രവചിക്കുന്നു. യുഡിഎഫ് 16 സീറ്റും, എൽഡിഎഫ് 4 സീറ്റുമെന്നും പ്രവചനം.

എന്നാൽ ഇതിനെല്ലാം വിപരീതമായി ന്യൂസ് 18- ഐപിഎസ്ഓഎസ് സർവേ എൽഡിഎഫിന് മുൻ‌തൂക്കം നൽകുന്നു. എൽഡിഎഫ് 11 മുതൽ 13വരെ സീറ്റ് നേടുമ്പോൾ, യുഡിഎഫ് 7 മുതൽ 9ത് വരെയും, എൻ ഡി എ ഒരു സീറ്റും നേടുമെന്ന് പ്രവചനം. അതേസമയം ദേശീയതലത്തില്‍ എൻഡിഎയ്ക്ക് മുൻ‌തൂക്കം നൽകുന്നതും. മോദി ഭരണം തുടരുന്നതുമായ സർവ്വേകളാണ് പുറത്തു വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button