Election NewsKeralaLatest NewsElection 2019

വടകര സ്വതന്ത്ര സ്ഥാനാർഥിക്ക് നേരെ നടന്ന ആക്രമണത്തെപ്പറ്റി സി ബി ഐ അന്വേഷണം വേണം : പി. എസ്. ശ്രീധരൻ പിള്ള

വടകര : വടകര ലോക് സഭാ നിയോജക മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി സി ഒ ടി നസീറിന് നേരെ നടന്ന ആക്രമണത്തെപ്പറ്റി സി ബി ഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള. മുൻ സി പി എം ലോക്കൽ കമ്മിറ്റി അംഗവും സിപി എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവുമായ നസീറിന് നേരെ നടന്നത് ഹീനമായ വധശ്രമമമാണ്. അത് കൊണ്ട് തന്നെ വധിക്കാൻ ശ്രമിച്ചവരെ മാത്രം പോരാ വധശ്രമം ആസൂത്രണം ചെയ്യുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്തവരെയും കണ്ടെത്തി കടുത്ത ശിക്ഷ നൽകേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു.

വിയോജിക്കുന്നവരെയും വിമതരെയും ഉന്മൂലനം ചെയ്യുക എന്ന നയത്തിന്റെ ഫലമാണ് നസീറിന് നേരെ നടന്ന വധശ്രമം. പാർട്ടി അംഗത്വത്തിനുള്ള അപേക്ഷാ ഫോറത്തിൽ മതം രേഖപ്പെടുത്തണമെന്ന സിപിഎം നിബന്ധനയെ വിമർശിച്ചതിന്റെ പേരിലാണ് സജീവ പാർട്ടി പ്രവർത്തകനും പ്രാദേശിക നേതാവുമായ അദ്ദേഹത്തെ സിപിഎം നേതൃത്വം പുറത്താക്കിയത് എന്നത് ശ്രദ്ധേയമാണ്. നസീറിന് നേരെ ഇതിന് മുമ്പും രണ്ട് പ്രാവശ്യം ആക്രമണം ഉണ്ടായി. തുടർച്ചയായി നടത്തുന്ന ആക്രമണത്തിന്റെ ഉദ്ദേശ്യം പകൽ പോലെ വ്യക്തമാണ്. ഇത്തരം ആക്രമണങ്ങളെയും ഉന്മൂലനശ്രമങ്ങളെയും കോടിയുടെ നിറം നോക്കാതെ മുഴുവൻ ജനാധിപത്യവിശ്വാസികളും അപലപിക്കുകയും എതിർത്ത് തോൽപ്പിക്കുകയും വേണമെന്ന് ശ്രീധരൻ പിള്ള ആഹ്വാനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button