
ചെന്നൈ: കേരളത്തിൽ നിരവധി മാലമോഷണങ്ങൾ നടത്തിയിട്ടുള്ള തൃശൂര്‍ സ്വദേശിപിടിയിൽ. 37 കാരനായ ഷാഹുല്‍ ഹമീദ് എന്നയാളാണ് പിടിയിലായത്. ഇയാൾ മലേഷ്യയിലെ ഹോട്ടല്‍ ബിസിനസ് നടത്തുകയാണെന്ന് പോലീസിന് വ്യക്തമായി.ആറ് ഭാഷകള്‍ സംസാരിക്കാന്‍ അറിയാവുന്ന ഷാഹുല്‍ ഹമീദിന് നെതര്‍ലന്‍റില്‍ നിന്നും പിജിയുമുണ്ട്.
കേരളത്തിലും തമിഴ്നാട്ടില്‍ നിന്നുമാണ് ഇയാള്‍ മോഷണങ്ങള്‍ നടത്തിയിരുന്നത്. ട്രെയിനിലെ എ സി കോച്ചുകളില്‍ യാത്ര ചെയ്ത് സ്ത്രീകളുടെ ആഭരണങ്ങളും പണവും ഇലക്‌ട്രോണിക് ഉപകരണങ്ങളും മോഷ്ടിക്കാറാണ് ഷാഹുലിന്‍റെ രീതി. മുപ്പതോളം തവണ എസി കോച്ചുകളില്‍ യാത്ര ചെയ്ത് ഇയാള്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ നാലു വർഷമായി പോലീസ് ഇയാളെ തിരയുകയാണ്. എ സി കോച്ചുകളില്‍ നിന്ന് നിരവധി മോഷണ പരാതികൾ ഉയർന്നതോടെ പോലീസ് പരിശോധന കർശനമാക്കിയിരുന്നു. മോഷണം റിപ്പോര്‍ട്ട് ചെയ്ത എല്ലാ കോച്ചുകളിലും യാത്രക്കാരുടെ ലിസ്റ്റില്‍ ഹമീദ് ഉണ്ടായിരുന്നെന്ന് പോലീസിന് വ്യക്തമായി.ഇതിന് പിന്നാലെയാണ് മേട്ടുപ്പാളയത്ത് വച്ച് ബ്ലൂ മൌണ്ടെയ്ന്‍ എക്സ്പ്രസില്‍ നിന്നും ഇയാളെ പിടികൂടുന്നത്.
എന്നാല്‍ അറസ്റ്റ് ചെയ്യുന്നതിനെ എതിര്‍ത്ത ഹമീദ് താനൊരു ബിസിനസുകാരനാണെന്ന് പോലീസിനോട് പറയുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്യലില്‍ തന്‍റെ ക്രിമിനല്‍ ചരിത്രം ഹമീദ് സമ്മതിച്ചു.
ക്വലാലം പൂരിലെ ഒരു ഹോട്ടലിന്‍റെ പാര്‍ട്ടണര്‍മാരാണ് ഷാഹുലും ഇയാളുടെ ഭാര്യയും.
Post Your Comments