തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അഭിപ്രായ വ്യത്യാസം ശക്തമാണെന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ നിൽക്കാതെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്.
പ്രധാനമന്ത്രി മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും നേരെ ഉയർന്ന തെരെഞ്ഞെടുപ്പ് ചട്ടലംഘന പരാതികളിൽ കമ്മീഷൻ ക്ളീൻ ചീട്ട് നൽകിയതിൽ കമ്മീഷനുള്ളിൽ തന്നെ തർക്കം ഉടലെടുത്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണറിൽ ഒരാളായ അശോക് ലവാസ തന്റെ പ്രതിഷേധം അറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയ്ക്ക് കത്തയച്ചതും വിവാദമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് പറഞ്ഞ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയാണ് രവിശങ്കര്‍ പ്രസാദ് ചെയ്തത്.
Post Your Comments