ന്യൂ ഡൽഹി : ലോകകപ്പിന് തയ്യാറടുക്കുന്ന ഇന്ത്യന്‍ ടീമിന് ഉപദേശവുമായി മുന്‍ താരം വിരേന്ദര്‍ സെവാഗ്. ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ ആര് കളിക്കുമെന്നുള്ള കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാവണം. ആ തീരുമാനം ടീമിന്റെ താളത്തെ ബാധിക്കരുതെന്നും സെവാഗ് പറഞ്ഞു.
സാഹചര്യം ആവശ്യപ്പെടുന്ന രീതിയിൽ ടീമിനെ തെരഞ്ഞെടുക്കണം. നാലാമനായി വിജയ് ശങ്കറിനെ ഇറക്കിയേക്കാം. എന്നാല്‍ ആ തീരുമാനം ടീമിന്റെ താളത്തെ ബാധിക്കുവാൻ പാടില്ല. നമ്മള്‍ ലോകകപ്പിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ഇത്തരം കാര്യങ്ങളൊന്നും ചിന്തയില്‍ വരരുത്. മധ്യനിരിയില്‍ കളിക്കുന്ന ഏത് താരവും നാല്, അഞ്ച്, ആറ് സ്ഥാനങ്ങൡ കളിക്കാന്‍ തയ്യാറായിരിക്കണമെന്നുംരോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി എന്നിവരില്‍ ഒരാള്‍ ദീര്‍ഘനേരം ക്രീസില്‍ ചെലവഴിക്കണമെന്നും സെവാഗ് പറഞ്ഞു.
Post Your Comments