രാജ്യാന്തര ചലച്ചിത്രമേളയിലെ ചുവപ്പ് പരവതാനിയില്‍ പച്ച നിറത്തില്‍ തിളങ്ങി ബോളിവുഡ് സുന്ദരി ദീപിക പദുകോണ്‍. 72-ാം കാന്‍ ചലച്ചിത്ര മേളയില്‍ തന്റെ രണ്ടാം ദിവസത്തിലും ദീപിക ആരാധകരുടെ ശ്രദ്ധ നേടി. ലൈം പച്ച നിറത്തില്‍ ലേസുകള്‍ ഘടിപ്പിച്ച അതി മനോഹരമായ ഗൗണ്‍ ധരിച്ചാണ് ദീപിക റെഡ് കാര്‍പ്പറ്റില്‍ എത്തിയത്.
https://www.instagram.com/p/BxkzVjHg3mV/?utm_source=ig_web_button_share_sheet
ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനറായ ഗിയാംബാറ്റിസ്റ്റ വാലിയാണ് ദീപികയുടെ ഈ സൂപ്പര്‍ ലുക്കിന് പിന്നില്‍. മിനിമല്‍ മേക്കപ്പും തലയില്‍ പിങ്ക് നിറത്തിലുള്ള ലേസ് ബോയും ദീപികയുടെ ഭംഗി കൂട്ടി. ആദ്യദിനം ക്രീം ഗൗണ്‍ ധരിച്ച് അതീവ സുന്ദരിയായാണ് 33 കാരിയായ ദീപിക എത്തിയത്.
https://www.instagram.com/p/Bxkdl6jAJdZ/?utm_source=ig_web_button_share_sheet
കാനില്‍ മൂന്നാം വട്ടമെത്തുന്ന ദീപികയുടെ സൗന്ദര്യത്തിനു മാറ്റുകൂട്ടിയതു ഡിസൈനര്‍ പീറ്റര്‍ ടണ്ദാസാണ്. ഹെവി കാജല്‍ മേക്കപ്പും പോണി ടെയില്‍ ഹെയര്‍ സ്റ്റൈലും ദീപികയുടെ ഭംഗി കൂട്ടി. ദീപിക തന്നെ ഇതിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. മെറ്റ് ഗാലയിലെ റെഡ് കാര്പ്പെറ്റിലും ദീപികയുടെ വസ്ത്രധാരണവും ശ്രദ്ധേയമായിരുന്നു.
https://www.instagram.com/p/Bxkz7QZAuo0/?utm_source=ig_web_button_share_sheet
ഗൗണിന് ശേഷം സ്ട്രിപ്ഡ് പാന്റിലാണ് ദീപികയെ കാനിലെ ഒരു സെക്ഷനില്‍ എല്ലാവരും കണ്ടത്. ഷിയര്‍ ഷര്‍ട്ടും പാന്റും ഓറഞ്ച് ഷൂസിലും ദീപികയുടെ ലുക്ക് തന്നെ മാറ്റി.
പിന്നീട് ദീപികയെ കാണുന്നത് കറുപ്പു നിയോണ്‍ നിറത്തിലുമുളള ഡ്രസ്സിലായിരുന്നു. മൂന്നാം വട്ടമാണ് ദീപിക കാനില്‍ എത്തുന്നത്. ആദ്യ രണ്ടുദിനങ്ങളിലെയും ലുക്ക് വൈറലായപ്പോല് ദീപികയുടെ അടുത്ത ലുക്ക് എന്തായിരിക്കുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍
https://www.instagram.com/p/Bxh3sH5AbK1/?utm_source=ig_web_button_share_sheet
Post Your Comments