ചന്ദ്രാപുര്‍: ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. മഹാരാഷ്ട്രയിലെ ചന്ദ്രാപുര്‍ ജില്ലയിലെ വറോറയില്‍ ചന്ദ്രാപുര്‍-നാഗ്പുര്‍ ദേശീയപാതയില്‍ വ്യാഴാഴ്ചയാണ് അപകടം നടന്നത്. പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം തലകീഴായ് മറിയുകയായിരുന്നു. സംഭവത്തില്‍ സിഐഎസ്എഫ് ജവാന് പരിക്കേറ്റു.
റോഡിനു നടുവില്‍ നില്‍ക്കുകയായിരുന്ന പശുവിനെ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോള്‍ വാഹനത്തിന്റെ ടയര്‍പ്പൊട്ടി വാഹനം തലകീഴായി മറിയുകയായിരുന്നു.ഇസഡ് കാറ്റഗറി സുരക്ഷയുള്ള മോഹന്‍ ഭാഗവതിനു അകമ്പടി സേവിച്ച സിഐഎസ്എഫ് ജവാന്മാരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മോഹന്‍ ഭാഗവത് കടന്നു പോയ ശേഷമായിരുന്നു അപകടം. മറിഞ്ഞ കാറില്‍ കാറില്‍ ആറ് സിഐഎസ്എഫ് ജവാന്മാര് ഉണ്ടായിരുന്നു.
Post Your Comments