Latest NewsGulf

2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ ഒരുക്കിയ അല്‍ വക്ര സ്റ്റേഡിയം കായിക ലോകത്തിന് സമര്‍പ്പിച്ചു

ഖത്തര്‍ ഒരുക്കിയ രണ്ടാമത്തെ സ്റ്റേഡിയം

താരമായി അല്‍ വക്ര സ്റ്റേഡിയം, 2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ ഒരുക്കിയ രണ്ടാമത്തെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ നടക്കേണ്ട അല്‍ വക്ര സ്റ്റേഡിയമാണ് ഖത്തര്‍ അമീര്‍ കായിക ലോകത്തിനായി സമര്‍പ്പിച്ചത്.

കണ്ണഞ്ചിപ്പിക്കുന്ന ഉത്സവാന്തരീക്ഷത്തിലാണ് അല്‍ വക്ര സ്റ്റേഡിയം ഖത്തര്‍ ഫുട്ബോള്‍ ലോകത്തിനായി തുറന്നുകൊടുത്തത്. കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ഷോയുടെ അകമ്പടിയോടെയായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍. ഖത്തറിന്റെ പാരമ്പര്യവും പുരോഗതിയും ഒപ്പം 2022 ലോകകപ്പ് ഫുട്ബോളിന്‍റെ ആതിഥേയത്വവുമെല്ലാം സ്റ്റേഡിയത്തില്‍ മനോഹരമായി വിരിഞ്ഞുനിന്നു.

കൂടാതെ പിന്നാലെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഔദ്യോഗികമായി സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റിനോ, ഫുട്ബോള്‍ ഇതിഹാസങ്ങളായ റോബര്‍ട്ടോ കാര്‍ലോസ്, കഫു തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button