തിരുവനന്തപുരം: സ്‌റ്റേഡിയങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കുന്നത് നിരോധിക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്‍. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സ്‌റ്റേഡിയങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നും സ്‌പോര്‍ട്‌സ് കേരള ലിമിറ്റഡിന്റെ കീഴിലുള്ള എല്ലാ സ്‌റ്റേഡിയങ്ങളും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു. ക്രിക്കറ്റ് കലണ്ടറില്‍ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയവും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സ്‌റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ കാരണം അത് നഷ്ടപ്പെട്ടെന്നും ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.
സ്‌റ്റേഡിയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുരോഗമിക്കേണ്ടതുണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അബ്ദുറഹ്മാന്‍ പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ശ്രീജിത്ത് വി. നായര്‍, പ്രസിഡന്റ് സജന്‍ കെ. വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Post Your Comments