ന്യൂഡല്‍ഹി: ലോകകപ്പിൽ ടീമിലെ നാലാം നമ്പര്‍ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യൻ കെ.എല്‍ രാഹുല്‍ ആണെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഒരു പ്രചാരണ ചടങ്ങിനിടെയാണ് ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ പെട്ടെന്ന് വിക്കറ്റുകള്‍ നഷ്ടമാകാന്‍ സാധ്യതയുള്ളതിനാല്‍ നാലാം നമ്പര്‍ സ്ഥാനം ഏറെ പ്രധാനപ്പെട്ടതാണെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി. ഈ സ്ഥാനത്തേക്ക് ഇന്ത്യ അമ്പാട്ടി റായുഡുവിനെ ഏറെക്കാലം പരീക്ഷിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം ലോകകപ്പ് ടീമിന്റെ ഭാഗം പോലും അല്ല. ദിനേഷ് കാര്‍ത്തിക്, രാഹുല്‍, വിജയ് ശങ്കര്‍ എന്നിവരാണ് പിന്നീടുള്ളതെന്നും ഗംഭീർ വ്യക്തമാക്കി.
ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ പെട്ടെന്ന് രണ്ടോ മൂന്നോ വിക്കറ്റുകള്‍ നഷ്ടമായാല്‍ നാലാം നമ്പര്‍ ബാറ്റിങ് സ്ഥാനം നിര്‍ണായകമാകും. പിന്നീട് മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കേണ്ട ചുമതല നാലാം നമ്പറുകാരനാണ്. രാഹുലിന്റെ ബാറ്റിങ് ടെക്‌നിക്ക് മികച്ചതാണെന്നും മത്സരം ജയിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments