ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പ്പിക്കുന്ന രണ്ടു രാജ്യങ്ങള്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണെന്ന് കേരള പരിശീലകന്‍ ഡേവിഡ് വാഡ്മോര്‍.
രണ്ടു ടീമുകള്‍ക്കും മികച്ച ബാറ്റിങ് നിരയാണുള്ളത്. ആതിഥേയരാണെന്നുള്ള ആനുകൂല്യവും ഇംഗ്ലണ്ടിനുണ്ട്. എന്നാല്‍ ഒരു ടീമിനെയും എഴുതി തള്ളാനാകില്ലെന്നും അഫ്ഗാനിസ്ഥാന്‍ വരെ മികച്ച കളിയാണ് പുറത്തെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 1996 ല്‍ ശ്രീലങ്ക കപ്പ് നേടുമ്പോള്‍ അവരുടെ പരിശീലകനായിരുന്നു വാഡ്മോര്‍.
വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീം കിരീടം സ്വന്തമാക്കുമ്പോളും ഇദ്ദേഹമായിരുന്നു പരിശീലകന്‍. രഞ്ജി ട്രോഫി ഫൈനല്‍ വരെ ഇത്തവണ കേരള ടീമിനെ എത്തിച്ചതിലും ഇദ്ദേഹത്തിന്റെ പരിശീലന മികവുണ്ട്. റെക്കോര്‍ഡ് തുക നല്‍കിയാണ് ഈ രാജ്യാന്തര പരിശീലകനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകനാക്കി നിയമിച്ചിരിക്കുന്നത്. ഡേവിഡ് വാഡ്മോറിനെ കൂടാതെ നിരവധി പേര്‍ ലോകകപ്പ് പ്രവചനവുമായി രംഗത്ത് വന്നിട്ടുണ്ട്. കൂടുതല്‍ പേരും സാധ്യത കല്‍പ്പിക്കുന്നത് ഇംഗ്ലണ്ടിന് തന്നെയാണ്. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യുസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക ടീമുകള്‍ക്ക് കിരീടം ലഭിക്കുമെന്ന് പറയുന്നവരുമുണ്ട്.
Post Your Comments