കൊച്ചി : എറണാകുളം ചൂർണ്ണിക്കരയിൽ നിലംനികത്തലിന് റവന്യു ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജരേഖ ചമച്ച സംഭവത്തിൽ വിജിലൻസ് കേസെടുത്തു. സംഭവത്തിൽ ഇടനിലക്കാരൻ അബു,റവന്യൂ ഉദ്യോഗസ്ഥൻ അരുൺ എന്നിവരെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.ലാന്‍ഡ് കമ്മീഷണറേറ്റിലെ ഓഫീസ് അറ്റന്‍ഡന്റായ അരുണ്‍കുമാറാണ് വ്യാജരേഖയില്‍ സീല്‍ പതിപ്പിച്ച് നല്‍കിയതെന്നായിരുന്നു കേസിലെ ഇടനിലക്കാരൻ എന്ന് കരുതുന്ന അബുവിന്റെ മൊഴി ഇതുപ്രകാരമാണ് നടപടി.
തൃശ്ശൂര്‍ മതിലകം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആലുവ ചൂര്‍ണ്ണിക്കരയിലെ 25 സെന്റ് സ്ഥലമാണ് വ്യാജരേഖകള്‍ ചമച്ച് നികത്തിയത്.കൂടുതല്‍ റവന്യു ഉദ്യോഗസ്ഥര്‍ ഭൂമി ഇടപാടില്‍ ഉള്‍പെട്ടിരിക്കാനുള്ള സാധ്യതയും വിജിലന്‍സ് തള്ളിക്കളയുന്നില്ല.
Post Your Comments