പത്തനംതിട്ട: രക്തദാതാക്കളെ തേടാനും രക്തം ദാനം ചെയ്യാനുമായി പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുമായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ‘ രക്തതാരവലി ‘. പൊതു ഡയറക്ടറിയുടെ മാതൃകയിൽ ദേശീയ ആരോഗ്യ ദൗത്യം പത്തനംതിട്ടയാണ് ആപ്ലികേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രക്തദാതാകളുടെ വിവരങ്ങള്‍ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഏത് ഭാഗത്തു നിന്നും രക്തദാതാക്കളെ ഇതിലൂടെ കണ്ടെത്താൻ കഴിയും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന്’ രക്തതാരവലി ‘ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം ഫോണ്‍ നമ്പര്‍, ഇ മെയില്‍, ഫോട്ടോ എന്നിവ നല്‍കി നല്‍കി രജിസ്റ്റര്‍ ചെയ്യണം. രക്തദാതാവിനും സ്വീകര്‍ത്താവിനും അവരുടെതായ ഐഡി രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രര്‍ ചെയ്ത ശേഷം രക്തദാതാവിനെ സെര്‍ച്ച് ചെയ്ത് കണ്ടെത്തുകയോ അല്ലെങ്കില്‍ ആപ്പില്‍ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് രക്ത ദാനം നടത്താവുന്നതോ ആണ്.
Post Your Comments