തിരുവനന്തപുരം: വിതരണം ചെയ്യാൻ വച്ച ഭക്ഷണത്തിൽ ഉസ്താദ് തുപ്പിയിടുന്ന വീഡിയോ പുറത്തു വന്നതോടെ വലിയ വിമർശനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ഭക്ഷണത്തിൽ തുപ്പാൻ തോന്നുന്നവർ പകരം രക്തം ദാനം ചെയ്തു കാണിക്ക്, അത് ജീവദാനമാണെന്ന് പറഞ്ഞ് ഡോക്ടർ ഷിംന അസീസും രംഗത്ത് വന്നിട്ടുണ്ട്.
‘നമ്മുടെയൊക്കെ വായിൽ ഉല്പാദിപ്പിക്കപ്പെടുന്നൊരു സ്രവമാണ് തുപ്പൽ. അശ്രദ്ധമായി അവിടെയും ഇവിടെയും ഒക്കെ തുപ്പുമ്പോഴോ, സംസാരിക്കുമ്പോളും ചുമക്കുമ്പോഴും ഊതുമ്പോഴും മറ്റും അന്തരീക്ഷത്തിലേക്ക് തെറിക്കുന്ന തുപ്പൽ കണികകൾ വഴിയും ഒക്കെ പകരുന്ന ഒരുപാട് രോഗങ്ങളുണ്ട്. പലതും മരണത്തിന് വരെ കാണണമാവുന്ന ഗുരുതരരോഗങ്ങളാണ്’, ഷിംന അസീസ് ചൂണ്ടിക്കാട്ടുന്നു.
‘അതുകൊണ്ട് തന്നെ നിങ്ങൾ കഴിക്കാൻ പോവുന്ന ഭക്ഷണത്തിൽ ആരെങ്കിലും തുപ്പുകയോ ഊതുകയോ ചെയ്യുന്നത് കാര്യങ്ങൾ എത്രത്തോളം സീരിയസ് ആക്കിയേക്കാം എന്ന ബോധം ഉണ്ടാവുന്നത് വളരെ നല്ലതാണ്. സന്ദർഭത്തിനനുസരിച്ച് വേണ്ടത് പോലെ കൈകാര്യം ചെയ്യുക. ആർക്കെങ്കിലും ഇങ്ങനെ ഭക്ഷണത്തിൽ തുപ്പാൻ തോന്നുമ്പോൾ പകരം ശരീരത്തിലെ മറ്റൊരു സ്രവമായ രക്തം ദാനം ചെയ്യുക. അത് ജീവദാനമാണ്’, ഷിംന അസീസ് പറയുന്നു.
Post Your Comments