KeralaLatest NewsUAEIndiaGulf

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്തിലെ മുഖ്യ കണ്ണിയുടെ ഭാര്യ കസ്റ്റഡിയിൽ

കഴിഞ്ഞ രണ്ടുമാസത്തിനിടെ എട്ടു പ്രാവശ്യം അഭിഭാഷകനായ ബിജുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്തിലെ മുഖ്യ കണ്ണി കഴക്കൂട്ടം സ്വദേശിയായ അഭിഭാഷകന്‍ ബിജു മോഹനനാണെന്ന് ഡിആ‍ര്‍ഐ. 20 കിലോ സ്വര്‍ണം കടത്തിയ ബിജുവിന്‍റെ ഭാര്യ വിനീത രത്നകുമാരിയെയും റിമാന്‍ഡ് ചെയ്തു. ബിജുവിന് ദുബായില്‍ സ്വര്‍ണം നല്‍കുന്ന ജിത്തുവിനെ കുറിച്ചും അന്വേഷണം തുടങ്ങി. കഴിഞ്ഞ രണ്ടുമാസത്തിനിടെ എട്ടു പ്രാവശ്യം അഭിഭാഷകനായ ബിജുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍. ബിജുവും രണ്ടു പ്രാവശ്യം ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയിട്ടുണ്ട്.

ഭാര്യ വിനീത രത്നകുമാറിയെ ഉപയോഗിച്ചും സ്വര്‍ണം കടത്തി. നാലു തവണയായി 20 കിലോ സ്വര്‍ണം വിനീത കൊണ്ടുവന്നു. വിനീത ദുബായിലേക്ക് പോയപ്പോള്‍ വിദേശ കറന്‍സിയും കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. പിടിയിലായ വിനീതയെ റിമാന്‍ഡ് ചെയ്തു.തലസ്ഥാനത്തെത്തുന്ന സ്വര്‍ണം ബിജുവും സഹായിയായ വിഷ്ണുവും ചേ‍ര്‍ന്ന വാങ്ങിയാണ് സ്വര്‍ണ കച്ചവടക്കാര്‍ക്ക് നല്‍കുന്നത്. ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് കണ്ടെത്തണമെങ്കില്‍ ഒളിവിലുള്ള ബിജുവിനെയും വിഷ്ണുവിനെയും പിടികൂടണമെന്ന് ഡിആര്‍ഐ പറഞ്ഞു.

ഈ സംഘത്തിന് വിമാനത്താവളത്തിനുള്ളിലെ ജീവനക്കാരുടെ സഹായവും ഡിആര്‍ഐ സംശയിക്കുന്നുണ്ട്.ജിത്തുവെന്നയാളാണ് ദുബായില്‍ നിന്ന് സ്വ‍ര്‍ണം നല്‍കുന്നത്. 25 കിലോ സ്വര്‍‍ണവുമായി പിടിയിലായ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ തിരുമല സ്വദേശി സുനിലിനെയും കഴക്കൂട്ടം സ്വദേശി സെറീനയെയും സ്വര്‍ണ കടത്തേല്‍പ്പിച്ചത് അഭിഭാഷകനായ ബിജു മോഹനാണെന്ന് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button