നെയ്യാറ്റിന്‍ക്കര: നെയ്യാറ്റിന്‍ക്കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത കേസില്‍ നാലു പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തി. മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി, ശാന്തയുടെ ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ലേഖയും മകളും തീ കൊളുത്തി മരിച്ച മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പാണ് കേസില്‍ വഴിത്തിരിവായത്.
കാനറ ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് വീട് ജപ്തി ചെയ്യുമെന്ന ബാങ്ക് അധികൃതരുടെ ഭീഷണിയെ തുടര്‍ന്നാണ് ലേഖയും മകളും ജീവനൊടുക്കിയതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ മരണം നടന്ന മുറിയിലെ ചുമരില്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയ ആത്മഹത്യാ കുറിപ്പാണ് കേസില്‍ വഴിത്തിരിവായത്. തന്റേയും മകളുടേയും മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന് ലേഖ കുറിപ്പില്‍ എഴുതിയിരുന്നു.
ജപ്തി നടപടികളായിട്ടും ഭര്‍ത്താവ് ഒന്നും ചെയ്തില്ല. സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ ആരോപിച്ചിരുന്നു. അതേസമയം തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് പ്രതികളുടെ മൊഴി.
നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശി ലേഖ (40)യും മകള്‍ വൈഷ്ണവി (19)യും. ഇരുവരും ഒരുമിച്ചാണ് മെയ് 14ന് ആത്മഹത്യക്ക് ശ്രമിച്ചത്. മകള്‍ വൈഷ്ണവി സംഭവ സ്ഥലത്തുനിന്ന് തന്നെ മരിച്ചിരുന്നു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ലേഖ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.
Post Your Comments