ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നടനുമായ സണ്ണി ഡിയോളിന് പഞ്ചാബ് ഗുരുദാസ്പൂരിലെ മത്സരം എളുപ്പമാകില്ല. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപിയായ സുനില്‍ ജാക്കറാണ് സണ്ണി ഡിയോളിന് എതിരാളി. മണ്ഡലത്തിലെ ഒട്ടു മിക്ക ഇടങ്ങളിലും പ്രചാരണത്തിന് എത്തിയെങ്കിലും കാര്യമായ ആവേശം ഉണ്ടാക്കാന്‍ നടന് കഴിഞ്ഞിട്ടില്ല.
ഗുരുദാസ് പൂരിലെ ലോക്‌സഭ മണ്ഡലത്തില്‍ റോഡ് ഷോകള്‍ നടത്തിയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി നടന്‍ സണ്ണി ഡിയോള്‍ പ്രചാരണം നടത്തുന്നത്. റെയ്ഞ്ച് റോവര്‍ കാറില്‍ കൈ വീശി കാണിച്ചും കാറിനോട് ചേര്‍ന്ന് എത്തുന്ന അണികള്‍കള്‍ക്ക് ഹസ്തദാനം നല്‍കുകയുമാണ് റോഡ് ഷോ കൊണ്ടുള്ള ഉദ്ദേശം. രാഷ്ട്രീയപരമായ ചോദ്യങ്ങള്‍ക്ക് ഒഴിഞ്ഞ് മാറിയ നടന്‍ വിമര്‍ശിക്കുന്നവരോട് സംവാദങ്ങള്‍ നടത്തി സമയം കളയാനില്ലെന്നും പറഞ്ഞു.
കോണ്‍ഗ്രസിന്റെ സ്വന്തമായിരുന്ന മണ്ഡലം നടന്‍ വിനോദ് ഖന്നയെ ഇറക്കി പിടിച്ചെടുത്ത അതേ തന്ത്രമാണ് ഇത്തവണയും ബി.ജെ.പി പയറ്റുന്നത്. എന്നാല്‍ ഗുരുദാസ്പൂര്‍ മണ്ഡലത്തിലെ 9ല്‍ 7 നിയമസഭാ സീറ്റുകളും കോണ്‍ഗ്രസ് പിടിച്ചെടുത്തതും എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ സുനില്‍ ജെക്കാര്‍ ആണെന്നതുമാണ് ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് മേല്‍ മങ്ങലേല്‍ക്കുന്നത്. സിനിമകള്‍ ഇല്ലാത്തതിനാലാണ് സണ്ണി ഡിയോള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം വ്യക്തിത്വം ഇല്ലാത്തതിനാല്‍ ആണെന്നും എന്നും സണ്ണി ഡിയോള്‍ മീഡിയവണിനോട് പറഞ്ഞു
രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കോ പ്രത്യാരോപണങ്ങള്‍ക്കോ സാധിക്കില്ലെങ്കിലും വെള്ളിത്തിരയില്‍ സൈനിക വേഷങ്ങളിലഭിനയിച്ച നടനെന്ന ഖ്യാതി ആണ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് സണ്ണി ഡിയോളിനെ തിരഞ്ഞെടുക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ച ഘടകം.
Post Your Comments