Latest NewsCricket

അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ പല സന്ദര്‍ഭങ്ങളിലും തെറ്റിപോയിട്ടുണ്ട്; ധോണിക്കെതിരെ വിമർശനവുമായി കുൽദീപ്

മഹേന്ദ്ര സിംഗ് ധോണിയുടെ നിര്‍ദേശങ്ങള്‍ പല സന്ദര്‍ഭങ്ങളിലും തെറ്റിപോകാറുണ്ടെന്ന വിമർശനവുമായി കുല്‍ദീപ് യാദവ്. ധോണി പറയുന്ന ദിശയില്‍ പന്തെറിഞ്ഞാല്‍ വിക്കറ്റ് ലഭിക്കാറുണ്ടെന്ന് ചാഹല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് വിമർശനവുമായി കുൽദീപ് രംഗത്തെത്തിയത്.ധോണിക്ക് തെറ്റിപ്പോയ നിരവധി സന്ദര്‍ഭങ്ങളുണ്ട്. പക്ഷേ നമുക്കത് അദ്ദേഹത്തിനോട് പറയാനാവില്ല. എന്തെങ്കിലും നിര്‍ദ്ദേശമുണ്ടെങ്കില്‍ അത് ഓവറിന് ഇടയില്‍ പറയുമ്പോള്‍ മാത്രമാണ് ധോണി സംസാരിക്കുന്നതെന്നും കുല്‍ദീപ് പറയുകയുണ്ടായി. സീറ്റ് ക്രിക്കറ്റ് റേറ്റിംഗ് അവാര്‍ഡ് ചടങ്ങില്‍ കരിയറില്‍ എപ്പോഴെങ്കിലും ധോണി നല്‍കിയ ടിപ്‌സില്‍ വിശ്വാസമില്ലാതെ ധോണിയെ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് കുൽദീപ് ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button