ന്യുഡല്‍ഹി: ഇന്റര്‍ നാഷണല്‍ മിലിട്ടറി സ്പോര്‍ട്ട്സ് ഇവന്റിന്റെ ഭാഗമായി നടക്കുന്ന ഗെയിംസിനു വേദിയൊരുക്കാന്‍ ഇന്ത്യയ്ക്കും അവസരം. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ മിലിട്ടറി ഗെയിംസിനു വേദിയാകുന്നത്.പത്ത് രാജ്യങ്ങളിലായി നടക്കുന്ന ഗെയിംസിലെ ചില മത്സര ഇനങ്ങള്‍ക്കാണ് ഇന്ത്യ വേദിയാകുന്നത്. രാജസ്ഥാനിലെ ജെയ്‌സാല്‍മറിലാണ് മിലിട്ടറി ഗെയിംസിനു വേദിയൊരുക്കുന്നത്. ഇന്റര്‍ നാഷണല്‍ മിലിട്ടറി സ്പോര്‍ട്ട്സ് ഇവന്റിന്റെ സംഘാടന ചുമതല റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിനാണ്.
പത്ത് രാജ്യങ്ങളിലായി നടക്കുന്ന ഗെയിംസില്‍ ഇന്ത്യയ്ക്കു പുറമെ റഷ്യ, ചൈന, ഇറാന്‍, മംഗോളിയ, ബലാറസ്, കസാഖ്സ്ഥാന്‍, അര്‍മേനിയ, ബലാറസ്, ഉസ്‌ബെക്കിസ്ഥാന്‍, അസര്‍ബെയ്ജാന്‍ എന്നീ രാജ്യങ്ങളും വേദിയാകും. ഇന്റര്‍ നാഷണല്‍ മിലിട്ടറി സ്പോര്‍ട്ട്സ് ഇവന്റിന് വേദിയൊരുക്കാന്‍ അവസരം ലഭിച്ചത് അഭിമാനകരമാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.32 രാജ്യങ്ങളാണ് മിലിട്ടറി ഗെയിംസില്‍ പങ്കെടുക്കുന്നത്.ജൂലൈ 24 മുതല്‍ ആഗസ്റ്റ് മാസം 17 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്.
Post Your Comments