മാധ്യമ പ്രവര്‍ത്തകനെ തല്ലാനോങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. പഞ്ചാബിലെ ഗവണ്‍മെന്റ് ഗസ്‌റ് ഹൗസില്‍ വെച്ചാണ് സംഭവം. 2017 ല്‍ നരേന്ദ്ര മോദിയെ മോശമായി പരാമര്‍ശിച്ച് മണിശങ്കര്‍ അയ്യര്‍ എഴുതിയ ലേഖനത്തിലെ വാക്കുകള്‍ അദ്ദേഹം ഇന്നലെ വീണ്ടും ആവര്‍ത്തിച്ചത് വിവാദമായിരുന്നു. ഈ പ്രസ്താവനയെയും ലേഖനത്തെയും കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.
രാജ്യം കണ്ട ഏറ്റവും മോശം നാവുള്ള പ്രധാനമന്ത്രിയാണ് മോഡി എന്നാണു ലേഖനത്തില്‍ പറയുന്നത്. ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന് നേരെ ‘നിന്നെ ഞാന്‍ തല്ലും, കൂടുതല്‍ ചോദിക്കാന്‍ ഉണ്ടെങ്കില്‍ മോദിയുടെ അടുത്ത് ചെന്ന് ചോദിക്കു’ എന്ന് ആക്രോശിച്ചു കൊണ്ട് മുഷ്ടി ചുരുട്ടി അയ്യര്‍ മുന്നോട്ട് വന്നു. ദേഹത്ത് ഘടിപ്പിച്ചിരുന്ന മൈക്രോഫോണ്‍ ഇദ്ദേഹം വലിച്ചെറിയുകയും ചെയ്തു. അയ്യരുടെ പ്രസ്താവനയോട് പരിഹാസത്തോടെയാണ് ബി ജെ പി നേതാക്കള്‍ പ്രതികരിച്ചത്. മറ്റൊരു കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയ്ക്ക് ഇപ്പോള്‍ കൂടുതല്‍ ജനശ്രദ്ധ ലഭിക്കുന്നത് സഹിക്കാഞ്ഞിട്ടാണ് അയ്യര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിനായിരുന്നു ബി ജെ പി ഐ റ്റി സെല്‍ മേധാവി അമിത് മാളവ്യയുടെ പ്രതികരണം. സിഖ് കലാപത്തെ കുറിച്ചുള്ള പിത്രോദയുടെ പരാമര്‍ശം കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
Post Your Comments