Latest NewsKerala

കാര്യമറിയാതെ കുറ്റപ്പെടുത്തി: നെയ്യാറ്റിന്‍ക്കര സംഭവത്തില്‍ പ്രതികരണവുമായി ബാങ്ക്

ചെയ്യാന്‍ കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്യാന്‍ ബാങ്ക് അന്നും ഇന്നു തയ്യാറാണെന്നും ജേക്കബ് പി. ചിറ്റാല്‍ക്കുളം പറഞ്ഞു

തിരുവനന്തപുരം: നെയ്യാറ്റിന്‍ക്കര സംഭവത്തില്‍ മുഴുവന്‍ വശവും നോക്കാതെ ബാങ്കിനെതിരെ തീര്‍പ്പ് കല്‍പ്പിച്ചുവെന്ന് കാനറ ബാങ്ക്. ചട്ടത്തിനിപ്പുറംഇളവ് നല്‍കി. ഇനിയും ഇളവിന് തയ്യാറാണെന്ന് കാനറ ബാങ്കിന്റെ സീനിയര്‍ മാനേജര്‍ ജേക്കബ് പി. ചിറ്റാല്‍ക്കുളം പറഞ്ഞു. നെയ്യാറ്റിന്‍ക്കര വിഷയത്തില്‍ കുടുംബത്തിന്റെ സാഹചര്യം മനസ്സിലാക്കി വായ്പ അടയ്ക്കാനുള്ള സമയം 60 ദിവസങ്ങള്‍ എന്നുള്ളത് എട്ട് വര്‍ഷങ്ങളായി പല ഘട്ടങ്ങളിലും നീട്ടിക്കൊടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. ഈ കേസ് കോടതിയില്‍ വരെ എത്തിയതാണ്. എന്നാല്‍ അതിന്റെ പൂര്‍ണമായ വശങ്ങള്‍ പോലും മനസ്സിലാക്കാതെ വിഷയത്തെ വഷളാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രന്റെ കുടുംബത്തിനെസമ്മര്‍ദ്ദത്തിലാക്കിയിട്ടില്ലെന്നും. ചെയ്യാന്‍ കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്യാന്‍ ബാങ്ക് അന്നും ഇന്നു തയ്യാറാണെന്നും ജേക്കബ് പി. ചിറ്റാല്‍ക്കുളം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button