Latest NewsNewsBusiness

കാനറ ബാങ്ക്: മാർച്ച് പാദത്തിൽ മികച്ച മുന്നേറ്റം, അറ്റാദായം ഉയർന്നു

നാലാം പാദത്തിലെ അറ്റപലിശ വരുമാനം 23.01 ശതമാനം വർദ്ധിച്ച് 8,616 കോടി രൂപയിൽ എത്തിയിട്ടുണ്ട്

രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ടു. മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അറ്റാദായം 90.63 ശതമാനം വർദ്ധനവോടെ 3,174.74 കോടി രൂപയായാണ് ഉയർന്നത്. 2021-22 സാമ്പത്തിക വർഷം നാലാം പദത്തിലെ അറ്റാദായം 1,666.22 കോടി രൂപയായിരുന്നു. ഉയർന്ന പലിശ വരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് മികച്ച അറ്റാദായ വളർച്ച നേടാൻ കാനറ ബാങ്കിന് സാധിച്ചത്.

നാലാം പാദത്തിലെ അറ്റപലിശ വരുമാനം 23.01 ശതമാനം വർദ്ധിച്ച് 8,616 കോടി രൂപയിൽ എത്തിയിട്ടുണ്ട്. മുൻ വർഷം സമാന കാലയളവിലെ അറ്റപലിശ വരുമാനം 7,006 കോടി രൂപയായിരുന്നു. ഏകീകൃത അറ്റാദായം മുൻ വർഷത്തെ 1,969.04 കോടി രൂപയിൽ നിന്നും 3,232.84 കോടിയായി ഉയർന്നിട്ടുണ്ട്. അതേസമയം, മാർച്ച് പാദത്തിലെ പ്രവർത്തന ലാഭം 17 ശതമാനം വാർഷിക വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്.

Also Read: ഗോ ഫസ്റ്റ്: ടിക്കറ്റ് ബുക്കിംഗും വിൽപ്പനയും ഉടൻ നിർത്താൻ ആവശ്യപ്പെട്ട് ഡിജിസിഎ

shortlink

Related Articles

Post Your Comments

Related Articles


Back to top button