അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ പൊതുസ്ഥലങ്ങളില്‍ ജന്മദിനാഘോഷം നിരോധിച്ച് പൊലീസ്. ജന്മദിനാഘോഷത്തിനിടെ നിരവധിയാളുകള്‍ക്ക് ആക്രമണമേല്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് വിശദീകരിച്ചു. മെയ് 13 മുതല്‍ ജൂലൈ 12 വരെയാണ് നിരോധനം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
പബ്ജി ഗെയിം നിരോധനത്തിന് പിന്നാലെയാണ് പുതിയ തീരുമാനം. ദുമാസ് റോഡിലും ചില പാലങ്ങളില്‍വച്ചും ജന്മദിനാഘോഷം നടത്തുന്നത് പതിവാണ്. അപരിചിതരുടെ മുഖത്ത് കേക്ക് തേക്കുന്നതും രാസവസ്തുക്കള്‍ അടങ്ങിയ വസ്തുക്കള്‍ വിതറുകയും ചെയ്യുന്നു. നിരവധിയാളുകളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചിലര്‍ ആഘോഷങ്ങളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നുമുണ്ട്. അതുകൊണ്ടാണ് പൊതുസ്ഥലത്തെ ജന്മദിനാഘോഷം താല്‍ക്കാലികമായി നിരോധിച്ചത്.-അസി. പൊലീസ് കമ്മീഷണര്‍ പിഎല്‍ ചൗധരി മാധ്യമങ്ങളെ അറിയിച്ചു.
Post Your Comments