KeralaLatest NewsNews

പിറന്നാള്‍ ആഘോഷത്തിനിടെ ഗുണ്ടാ സംഘം അറസ്റ്റില്‍: പിടിയിലായവരില്‍ ഷാന്‍ വധക്കേസ് പ്രതിയും

ആലപ്പുഴ: കായംകുളത്ത് പത്ത് പേരടങ്ങുന്ന ഗുണ്ടാ സംഘം പിടിയില്‍. ഷാന്‍ വധക്കേസ് പ്രതി മണ്ണഞ്ചേരി അതുല്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
ഇയാള്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു.

Read Also: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍നിന്ന് ഇന്ദിരാ ഗാന്ധിയുടെ പേര് ഒഴിവാക്കിയതിന് പിന്നില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍

നീതിഷ് കുമാര്‍, വിജീഷ്, അനന്തു, അലന്‍ ബെന്നി, പ്രശാല്‍, ഹബീസ്, വിഷ്ണു, സെയ്ഫുദ്ദീന്‍, രാജേഷ് എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കുപ്രസിദ്ധ ഗുണ്ടയായ നിധീഷിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനാണ് ഇവര്‍ ഒത്തുകൂടിയത്.

പിന്നീട് ഇവര്‍ പൊതുസ്ഥലത്തുവച്ച് ബഹളം വയ്ക്കുകയും മദ്യപിക്കുകയുമായിരുന്നു. രഹസ്യവിവരത്തെതുടര്‍ന്ന് വീടുവളഞ്ഞാണ് ചൊവ്വാഴ്ച രാത്രിയോടെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പോലീസ് എത്തിയതോടെ നാല് പേര്‍ ഓടി രക്ഷപ്പെട്ടു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button