Latest NewsNewsIndia

ജന്മദിന ആഘോഷത്തിനിടെ 16കാരന്റെ മരണം: മൃതദേഹത്തിന് അരികിൽ കണ്ണീരോടെ കേക്ക് മുറിച്ച് കുടുംബം

ഹൈദരാബാദ്: ജന്മദിന ആഘോഷത്തിനിടെ പതിനാറുകാരൻ ഹൃദയാഘാതം മൂലം മരിച്ചു. തെലങ്കാന ആസിഫാബാദ് മണ്ഡലിൽ ബാബാപൂർ സ്വദേശിയായ സിഎച്ച് സച്ചിനാണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സച്ചിന്റെ ജന്മദിനം.

ഇത് വലിയ ആഘോഷമാക്കുന്നതിനായി സച്ചിന്റെ കൂട്ടുകാരെയും ബന്ധുക്കളെയും നാട്ടുകാരെയും കുടുംബം ക്ഷണിച്ചിരുന്നു. വീടിന് ചുറ്റും സച്ചിന്റെ ചിത്രങ്ങൾ തൂക്കി ജന്മദിനം അവിസ്മരണീയമാക്കാനായിരുന്നു വീട്ടുകാരുടെ പദ്ധതി. ജന്മദിനാഘോഷത്തിന്റെ  ഭാഗമായി കേക്കും വാങ്ങിയിരുന്നു.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ : യുവാവിനെ കാപ്പ പ്രകാരം തടവിലാക്കി

എന്നാൽ, ആഘോഷ ചടങ്ങിനിടെ സച്ചിൻ കുഴഞ്ഞുവീണു. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതം മൂലമാണ് കുട്ടി മരിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന്, ജന്മദിനം ആഘോഷമാക്കണമെന്ന കുട്ടിയുടെ ആഗ്രഹം പൂർത്തിയാക്കാൻ സച്ചിന്റെ മൃതദേഹത്തിന് അരികിൽ നിന്ന് വീട്ടുകാർ കണ്ണീരോടെ കേക്ക് മുറിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button