കോട്ടയം: മരിച്ചുപോയ മകന്റെ ‘കൈകളിൽ’ പിടിച്ച് അവന്റെ പിറന്നാൾ ആഘോഷിച്ച് മാതാപിതാക്കൾ. കോട്ടയത്താണ് സംഭവം. രണ്ട് വർഷം മുമ്പ് മരിച്ച് പോയ നെവിസിന്റെ ജന്മദിനത്തിൽ പങ്കെടുക്കാനെത്തിയവരിൽ, അവയവദാനത്തിലൂടെ അവൻ ‘ജീവിതം’ നൽകിയവരുമുണ്ട്. ബസവണ്ണയിൽ കൈകൾ മാറ്റിപ്പിടിപ്പിച്ച കൊച്ചി അമൃത ആശുപത്രിയാണ് വ്യത്യസ്തമായ ജന്മദിനാഘോഷം സംഘടിപ്പിച്ചത്. കൊച്ചിയിൽ വ്യത്യസ്തമായൊരു ജന്മദിനാഘോഷമാണ് നടന്നത്.
മരിച്ച മകന്‍റെ ജന്മദിനം മാതാപിതാക്കൾ ആഘോഷിച്ചപ്പോൾ ചടങ്ങിനെത്തിയത് നെവിസിന്റെ അവയവങ്ങളുമായി ഇന്നും ജീവിക്കുന്നവരാണ്. നെവിസിന്റെ അവയവങ്ങൾ സ്വീകരിച്ച് ആറ് പേരാണ് പുതുജീവിതത്തിലേക്ക് കടന്നത്. നെവിസിന്‍റെ ഓർമയ്ക്കായാണ് ഒത്തുചേരൽ സംഘടിപ്പിച്ചത്. കൈകൾ സ്വീകരിച്ച ബസവണ്ണ കേക്ക് മുറിച്ചപ്പോൾ കണ്ട് നിന്നവർക്ക് കണ്ണ് നനയുന്ന കാഴ്ചയായി. മരണാനന്തര അവയവദാനത്തിലൂടെ ആറ് പേർക്കാണ് നെവിസ് പുതിയ ജീവിതം നൽകിയത്. മരിച്ച മകന് പകരമായി ആറ് മക്കളെയാണ് തങ്ങൾക്ക് കിട്ടിയതെന്ന് നെവിസിന്‍റെ മാതാപിതാക്കൾ കണ്ണീരോടെ പറഞ്ഞു.
ഫ്രാൻസിൽ വിദ്യാർഥിയായിരുന്ന യുവാവ് രണ്ട് വർഷം മുമ്പാണ് മരണപ്പെട്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നതായിരുന്നു രോഗം. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും നെവിസ് പാതി മരിച്ചിരുന്നു. ഇതോടെയാണ് യുവാവിന്‍റെ രണ്ട് കൈകളും കരളും വൃക്കയും ഹൃദയവും കണ്ണുകളും ദാനം ചെയ്തത്.
Post Your Comments